പി പി രാമൻ നഗർ (വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയം)
നല്ലൂർനാട് അംബേദ്കർ ആശുപത്രിയിൽ അർബുദ ചികിത്സയ്‌ക്കുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കണമെന്ന് സിപിഐ എം പനമരം ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. അർബുദ കോശങ്ങൾ തിരിച്ചറിഞ്ഞ്, ആ കോശങ്ങൾ മാത്രം റേഡിയേഷനിലൂടെ നശിപ്പിക്കാൻ സഹായിക്കുന്ന ലീനിയർ ആക്‌സലറേറ്റർ സംവിധാനം സ്ഥാപിക്കണം.
ജില്ലയിലെയും മറ്റ് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ ഉള്ളവരും ക്യാൻസർ ചികിത്സക്കും ഡയാലിസിസിനും ആശ്രയിക്കുന്ന ജില്ലയിലെ സർക്കാർ മേഖലയിലെ ഏക ആശുപത്രിയാണിത്. അർബുദ രോഗനിർണയവും രോഗവുമായി ബന്ധപ്പെട്ട ഓപ്പറേഷൻ തിയറ്ററും തലച്ചോറിനെയും കരളിനെയും പ്രോസ്റ്റേറ്റിനെയും ബാധിക്കുന്ന അർബുദ ചികിത്സക്ക് സഹായകമായ പ്രോട്ടോൺ തെറാപ്പി സംവിധാനവും ഒരുക്കണം. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് സെന്ററുകൾ ആരംഭിക്കണമെന്നും വന്യമൃഗശല്യത്തിന് അറുതിവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ബുധൻ രാവിലെ പുനരാരംഭിച്ച സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻ നടന്ന പൊതുചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി എ ജോണിയും ജില്ലാ സെക്രട്ടറി പി ഗഗാറിനും മറുപടി പറഞ്ഞു. സമ്മേളനം 21 അംഗ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വെള്ളമുണ്ടയെ ചുവപ്പണിയിച്ച് റെഡ് വളണ്ടിയർ മാർച്ചും ബഹുജന റാലിയും നടത്തി. വെള്ളമുണ്ട ടൗണിൽ പി എ മുഹമ്മദ് നഗറിൽ നടന്ന പൊതു സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി എ ജോണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, പി വി സഹദേവൻ, എ എൻ പ്രഭാകരൻ, വി വി ബേബി, പി കെ സുരേഷ്, കെ റഫീഖ് എന്നിവർ സംസാരിച്ചു. എം മുരളീധരൻ സ്വാഗതവും കെ വിജയൻ നന്ദിയും പറഞ്ഞു. തുടർന്ന് ഉണർവ് കലാസംഘത്തിന്റെ നാടൻപാട്ടും അരങ്ങേറി.
എ ജോണി സെക്രട്ടറി
സിപിഐ എം പനമരം ഏരിയാ സെക്രട്ടറിയായി എ ജോണിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിലെ മറ്റംഗങ്ങൾ: ജസ്റ്റിൻ ബേബി, പി എ അസീസ്, എം മുരളീധരൻ, പി എ ബാബു, സി ജി പ്രത്യുഷ്, കെ രാമചന്ദ്രൻ, കെ പി ഷിജു, കെ ആർ ജയപ്രകാശ്, എ കെ ശങ്കരൻ, വേണു മുള്ളോട്ട്, പി കെ ബാലസുബ്രഹ്മണ്യൻ, പി സി വത്സല, എം എ ചാക്കോ, കെ മുഹമ്മദലി, ഷിജു എം ജോയ്, മനു ജി കുഴിവേലി, കെ വിജയൻ, കെ കെ ഇസ്മായിൽ, ഇന്ദിര പ്രേമചന്ദ്രൻ, സജന ഷാജി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..