22 December Sunday

ഗസറ്റഡ്‌ ജീവനക്കാരുടെ ജില്ലാ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കെജിഒഎ ജില്ലാ മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ചന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

 
കൽപ്പറ്റ
മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക്‌ കരുത്ത്‌ പകരുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബത്ത–- ശമ്പള പരിഷ്‌കരണം കുടിശ്ശിക അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കെജിഒഎ ജില്ലാ മാർച്ചും ധർണയും നടത്തി. ധർണ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു.  സിവിൽ സ്‌റ്റേഷൻ പരിസരത്ത്‌ ജീവനക്കാരുടെ പ്രകടനം നടന്നു. രാജ്‌ഭവന്‌ മുമ്പിലും മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും കെജിഒഎ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു മാർച്ചും ധർണയും.
ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ സുനിൽ അധ്യക്ഷനായി. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ്‌ പി രാജൻ, കെ ശാന്ത, പി ഡി അനിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ജി പത്മകുമാർ സ്വാഗതവും എൻ മണിയൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top