19 December Thursday

മുണ്ടക്കൈ സ്‌കൂൾ പ്രീ പ്രൈമറി നിറയെ കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

മുണ്ടക്കൈ ഗവ. എൽപി സ്‌കൂളിലെ പ്രീ പ്രൈമറി ക്ലാസ്‌

 

മേപ്പാടി
മുണ്ടക്കൈ ഗവ. എൽപിയിലെ പ്രീ പ്രൈമറിയിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചു. സ്‌കൂൾ മേപ്പാടിയിലേക്ക്‌ മാറ്റിയതോടെയാണ്‌ കുരുന്നുകളുടെ എണ്ണം കൂടിയത്‌. 18 വിദ്യാർഥികളുണ്ടായിരുന്നിടത്ത്‌ ഇപ്പോൾ 40 പേരായി. ചൂരൽമലയിലുണ്ടായിരുന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾകൂടി മുണ്ടക്കൈ സ്‌കൂളിലേക്ക്‌ എത്തിയതോടെയാണ്‌ വർധന. 
മേപ്പാടിയിലെ എപിജെ ഹാളിലാണ്‌ നിലവിൽ സ്‌കൂൾ പ്രവർത്തിക്കുന്നത്‌. പഠനം പൂർണമായും സൗജന്യമാണ്‌. നേരത്തെ പിടിഎ ചെറിയ ഫീസ്‌ വാങ്ങിയാണ്‌ പ്രീ പ്രൈമറി നടത്തിയിരുന്നത്‌. പിടിഎ നിയമിക്കുന്ന അധ്യാപികയ്‌ക്കുള്ള വേതനത്തിനും മറ്റുമായിരുന്നു ഫീസ്‌. ദുരന്തത്തിനുശേഷം ഫീസ്‌ പൂർണമായും ഒഴിവാക്കി. സ്വകാര്യ വിദ്യാഭ്യാസ പരിശീലന ഏജൻസി അധ്യാപികയുടെ വേതനം നൽകാമെന്ന്‌ ഏറ്റിട്ടുണ്ട്‌. എല്ലാ വിദ്യാർഥികൾക്കും പുസ്‌തകവും യൂണിഫോമും ഉച്ചഭക്ഷണവും സർക്കാർ സൗജന്യമായി നൽകുന്നുണ്ട്‌. വിവിധ കളിക്കോപ്പുകളുമുണ്ട്‌. ചിത്രങ്ങളും അലങ്കാരങ്ങളുമായി വർണാഭമായ ക്ലാസിൽ കുരുന്നുകൾ പാറിനടക്കുകയാണ്‌. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top