18 December Wednesday

വിദ്യാലയങ്ങൾക്ക്‌ ഹൈടെക്‌ കെട്ടിടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

പനമരത്ത് മന്ത്രി ഒ ആർ കേളു ശിലാഫലകം അനാച്ഛാദനം ചെയ്‌തു.

കൽപ്പറ്റ
പൊതുവിദ്യാഭ്യാസ മേഖലയിൽ കുതിപ്പായി ജില്ലയിലെ മൂന്ന്‌ വിദ്യാലയങ്ങളിൽ  നിർമിച്ച ഹൈടെക്‌ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. ഓൺലൈൻ ഉദ്‌ഘാടനത്തിനൊപ്പം ഉത്സവാന്തരീക്ഷത്തിലായിരുന്നു പ്രാദേശിക ചടങ്ങുകൾ. സംസ്ഥാനത്താകെ 30 പുതിയ കെട്ടിടസമുച്ചയങ്ങളും സ്മാർട്ട് ക്ലാസ്‌ റൂമുകളുമാണ്‌ ഉദ്ഘാടനംചെയ്‌തത്‌.
 ജില്ലയിൽ പനമരം, മേപ്പാടി ഹയർ സെക്കൻഡറികളിലും മാനന്തവാടി ഗവ. യുപിയിലുമായിരുന്നു കെട്ടിടോദ്‌ഘാടനങ്ങൾ. ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും നിർവഹിച്ചു.
പനമരത്ത് മന്ത്രി ഒ ആർ കേളു ശിലാഫലകം അനാച്ഛാദനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരക്കാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ പി എം ആസ്യ, ജില്ലാ പഞ്ചായത്ത് അം​ഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കാട്ടി ​ഗഫൂർ, പ്രധാനാധ്യാപിക ഷീജ ജെയിംസ്‌, കെ ടി സുബൈർ, സജേഷ് സെബാസ്‌റ്റ്യൻ, സുനിൽ കുമാർ, കെ പി ഷിജു, പി മെഹബൂബ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം കെ രമേശ്‌കുമാർ സ്വാഗതവും കെ സിദ്ദിഖ്‌ നന്ദിയും പറഞ്ഞു. 
മാനന്തവാടി ​ഗവ. യുപിയിൽ ഒ ആർ കേളു ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാ ചെയർപേഴ്സണൻ സി കെ രത്നവല്ലി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, വിപിൻ വേണു​ഗോപാൽ, പാത്തുമ്മ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ലേഖ രാജീവൻ, പി വി എസ് മൂസ, കെ എം അബ്ദുൽ ആസിഫ്, വി ആർ പ്രവീജ്, എഇഒ എ കെ മുരളീധരൻ, ബിപിസി  കെ കെ സുരേഷ്, എ അജയകുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി പി വർക്കി സ്വാ​ഗതവും  പിടിഎ പ്രസിഡന്റ്‌ കെ ആർ രാകേന്ദു നന്ദിയും പറഞ്ഞു.
മേപ്പാടിയിൽ ടി സിദ്ദിഖ് എംഎൽഎ ഫലകം അനാച്ഛാദനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി. സി രാഘവൻ, ജോബിഷ് കുര്യൻ, ശരത് ചന്ദ്രൻ, പി ടി മൻസൂർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് എസ്‌ സതീശൻ സ്വാഗതവും ഹെഡ്മാസ്റ്റർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top