കൽപ്പറ്റ
കലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിൽ അഞ്ചുകോളേജുകളിൽ എസ്‌എഫ്‌ഐക്ക് എതിരില്ല. കഴിഞ്ഞ വർഷം കെഎസ്‌യു–-എംഎസ്‌എഫ് സഖ്യം വിജയിച്ച ലക്കിടി ഓറിയന്റൽ കോളേജിൽ ഉൾപ്പെടെ എസ്‌എഫ്‌ഐ സ്ഥനാർഥികളുടെ എതിരില്ലാത്ത വിജയം ഉറപ്പായി. ലക്കിടി ഓറിയന്റൽ കൾനറി കോളേജ്, പുൽപ്പള്ളി എസ്എൻ കോളേജ്, പൂമല എംഎസ്‌ഡബ്ല്യു സെന്റർ, പുൽപ്പള്ളി സി കെ രാഘവൻ ബിഎഡ് കോളേജ് എന്നിവിടങ്ങളിലും എസ്‌എഫ്‌ഐക്ക് മാത്രമാണ് സ്ഥനാർഥികൾ. ചെതലയം ഐടിഎസ്‌ആറിൽ കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്‌മെന്റ് യൂണിയനിലേക്കുള്ള പ്രതിനിധി സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥി മാത്രമാണുള്ളത്. പുൽപ്പള്ളി ജയശ്രീ കോളേജിൽ മാഗസിൻ എഡിറ്റർ, ആറ് അസോസിയേഷൻ സീറ്റുകൾ, ബത്തേരി സെന്റ് മേരീസ് കോളേജിൽ ജനറൽ ക്യാപ്‌റ്റൻ, രണ്ടാം വർഷ പ്രതിനിധി സീറ്റുകൾ, കൽപ്പറ്റ എൻഎംഎസ്‌എം ഗവ. കോളേജിൽ കെമിസ്‌ട്രി അസോസിയേഷൻ സീറ്റുകളിലും എതിരില്ലാത്തതിനാൽ എസ്‌എഫ്‌ഐ വിജയം ഉറപ്പായി.
കലിക്കറ്റ് സർവകലാശാലയ്‌ക്ക് കീഴിൽ ജില്ലയിൽ ബിഎഡ് സെന്ററുകൾ ഉൾപ്പെടെ 19 കോളേജുകളിലാണ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്. മത്സരമുള്ള കോളേജുകളിൽ 10നാണ് തെരഞ്ഞെടുപ്പ്.
കെഎസ്‌യു–-എംഎസ്‌എഫ് സഖ്യത്തിനും എബിവിപി ഉൾപ്പെടെയുള്ള സംഘടനകൾക്കും മത്സരിക്കാൻ പോലും വിദ്യാർഥികളെ ലഭിക്കാത്ത സ്ഥിതിയാണെന്നും നാമനിർദേശ പത്രിക സമർപ്പണത്തിൽ തന്നെ നിരവധി കോളേജ് യൂണിയനുകളും സീറ്റുകളും നേടാനായത് എസ്‌എഫ്‌ഐയുടെ വിദ്യാർഥി സ്വീകാര്യതയുടെ തെളിവാണെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..