28 December Saturday
ബാലസംഘം ജില്ലാ സമ്മേളനം

ഇന്നും നാളെയും 
അനുബന്ധ പരിപാടികൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
 
കൽപ്പറ്റ
 ബാലസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികൾക്ക്‌ ഞായറാഴ്‌ച തുടക്കമാവും.  
ഏഴ്‌, എട്ട്‌ തീയതികളിൽ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ. 13,14 തീയതികളിൽ അമ്പലവയൽ കുമ്പളേരിയിലാണ്‌ ജില്ലാ സമ്മേളനം. 
ഏഴിന്‌ ബത്തേരി ഏരിയാ കമ്മിറ്റി സ്വതന്ത്ര മൈതാനിയിൽ മാനവിക മുദ്രാവാക്യരചന മത്സരം സംഘടിപ്പിക്കും. ഒ കെ ജോണി ഉദ്ഘാടനം ചെയ്യും. പുൽപ്പള്ളി ഏരിയാ കമ്മിറ്റി  "അമ്പിളി മാമനുമപ്പുറത്തെ ആകാശ കാഴ്ചകൾ’ എന്ന പേരിൽ ശാസ്ത്രോത്സവം സംഘടിപ്പിക്കും. പുൽപ്പള്ളി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ശാസ്ത്ര പ്രചാരകൻ കെ പി ഏലിയാസ് വിഷയം അവതരിപ്പിക്കും.   
മീനങ്ങാടി  കുമ്പളേരിയിൽ പകൽ രണ്ടിന്‌ പോസ്റ്റർ രചന മത്സരം, മൂന്നിന്‌ കൽപ്പറ്റയിൽ യുദ്ധവിരുദ്ധ റാലിയും സ്നേഹ സംഗമവും സംഘടിപ്പിക്കും.  പനമരം  നെല്ലിയമ്പത്ത് രാവിലെ പത്തിന്‌ പാട്ടുത്സവം, വൈത്തിരി  സുഗന്ധഗിരിയിൽ പത്തിന്‌ നാട്ടരങ്ങ് –- നാടൻ കലോത്സവം, മാനന്തവാടിയിൽ നഗര ശുചീകരണം എന്നിവ നടത്തും. എട്ടിന്‌ കോട്ടത്തറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറയിൽ സമൂഹ ചിത്രരചന  സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top