കരട് ലിസ്റ്റ് കലക്ടറേറ്റ്, മാനന്തവാടി റവന്യു ഡിവിഷണൽ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളിൽ നോട്ടീസ് ബോർഡിൽ പതിക്കും. ജില്ലാ ഭരണസംവിധാനത്തിന്റെയും തദ്ദേശ വകുപ്പിന്റെയും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കും. പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കാൽ വെള്ളരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌ക് സജ്ജീകരിക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 പ്രവൃത്തി ദിവസങ്ങൾക്കകം ആക്ഷേപങ്ങൾ സ്വീകരിക്കും. ആക്ഷേപങ്ങൾ വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി പഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും subcollectormndy@gmail.com എന്ന ഇ മെയിലിലും സ്വീകരിക്കും. ഓഫീസുകളിലും ഓൺലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കും കൈപ്പറ്റ് രസീത് നൽകും.
കരട് പട്ടികയിലെ ആക്ഷേപങ്ങളിൻമേൽ സബ് കലക്ടർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കും. തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരിൽക്കണ്ട് ആക്ഷേപത്തിൽ തീർപ്പ് കൽപ്പിക്കും. ആക്ഷേപങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി മുതൽ 30 ദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സർക്കാരിലെ ദുരന്തനിവാരണ വകുപ്പിൽ നൽകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..