22 December Sunday

അവശ്യവസ്തുക്കൾ വിലക്കുറവിൽ ഓണം ഫെയർ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

സപ്ലൈക്കോ ഓണചന്തയുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ച മന്ത്രി ഒ ആർ കേളു സാധനങ്ങൾ കാണുന്നു

കൽപ്പറ്റ
ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) എല്ലാ  നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകൾ ആരംഭിക്കുന്നതിന്റെ  ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു സുൽത്താൻ ബത്തേരിയിൽ  നിർവഹിച്ചു. ഐസക് സ്‌ക്വയറിലാണ് ഫെയർ, ഓണക്കാലത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയുന്നതിനും പൊതുജനങ്ങൾക്ക് ന്യായമായ വിലയിൽ അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനുമാണ്  ഓണം ഫെയർ ആരംഭിച്ചത്‌. ഇത് പൊതുജനങ്ങൾക്ക് ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.   ബത്തേരി നഗരസഭ ചെയർമാൻ  ടി കെ രമേശ് ആദ്യവിൽപ്പന നിർവഹിച്ചു.  
സപ്ലൈകോ റീജണൽ മാനേജർ ടി സി അനൂപ്, ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, പി ആർ ജയപ്രകാശ്‌,  സജി വർഗീസ്, അഡ്വ. സതീഷ് പുതിക്കാട്, സി കെ ആരിഫ്, കെ ജെ ദേവസ്യ,  കെ എ സ്‌കറിയ,  പ്രഭാകരൻ നായർ,  മൊയ്തു കുന്നുമ്മൽ, കെ ടി ജോർജ്,  ടി ജെ ജയദേവ്,  ഷൈൻ മാത്യു,  ഇ എസ് ബെന്നി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top