19 December Thursday

റിൻഷ വരച്ചു: അഭിനന്ദനവുമായി സുരഭി ലക്ഷ്മി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

റിൻഷ ഫാത്തിമ വരച്ച ചിത്രം

മേപ്പാടി 
മനസ്സിൽ ഇടംനേടിയ കഥാപാത്രങ്ങളെ ക്യാൻവാസിലാക്കുന്ന മേപ്പാടി സ്വദേശി റിൻഷ ഫാത്തിമക്ക് സിനിമാതാരം സുരഭി ലക്ഷ്മിയുടെ അഭിനന്ദനം. "അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലെ സുരഭി ലക്ഷ്മി, ടോവിനോ എന്നിവരുടെ കഥാപാത്രത്തിന്റെ ജീവൻ തുടിക്കുന്ന ചിത്രത്തിനാണ് സമൂഹമാധ്യമത്തിലൂടെ അഭിനന്ദനം ലഭിച്ചത്. ഇൻസ്റ്റഗ്രാമിൽ ചിത്രം വരയ്‌ക്കുന്ന വീഡിയോ "റിൻഷാർട്ട്’ എന്ന അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഷെയർ ചെയ്തുവന്ന വീഡിയോ സുരഭി ലക്ഷ്മി കാണാൻ ഇടയാവുകയും ശബ്ദ സന്ദേശത്തിലൂടെയും കമന്റിലൂടെയും അഭിനന്ദനം അറിയിക്കുകയുമായിരുന്നു. 
നിരവധി അഭിനന്ദന കമന്റുകളും ഷെയറിങ്ങും ചിത്രത്തിന് ലഭിച്ചു. 
ഫുട്ബോൾ താരങ്ങൾ, ചലച്ചിത്ര അഭിനേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിങ്ങനെ നിരവധി മേഖലയിലുള്ളവരെ റിൻഷ വരച്ചെടുത്തിട്ടുണ്ട്. ഇല വരകൾ, വാട്ടർ കളർ, അക്രിലിക് പെയിന്റിങ്ങും ചെയ്യും. വെജിറ്റബിൾ പ്രിന്റിങ്ങിലും ബോട്ടിൽ ആർട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട്.  കുന്നമ്പറ്റ വള്ളുവക്കാടൻ ഇക്ബാലിന്റെയും ഫൗസിയയുടെയും മകളാണ്. മിൻഹ ഷെറിൻ, ഇഷ മെഹറിൻ എന്നിവർ സഹോദരങ്ങളാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top