23 November Saturday

തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമം: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
തോൽപ്പെട്ടി
പണമൊഴുക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം പി ജയരാജൻ പറഞ്ഞു. ഇതിന്റെ ഭാ​ഗമായാണ് വോട്ടർമാർക്ക് തോൽപ്പെട്ടിയിൽ പ്രിയങ്കയുടെയും രാഹുലിന്റെയും  ചിത്രങ്ങൾ പതിച്ച കിറ്റുകൾ വിതരണംചെയ്തത്. കോൺ​ഗ്രസ് നേതൃത്വമാണ് ഇത് നൽകിയതെന്ന് വ്യക്തമാണ്. പണമൊഴുക്കി മണ്ഡലത്തിലെ വോട്ടർമാരുടെ മനസ്സ് വിലയ്‌ക്കുവാങ്ങാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്. ഇത് ന​ഗ്നമായ തെരഞ്ഞെടുപ്പ് അഴിമതിയാണ്. 
ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ നടപടി കൈക്കൊള്ളണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും തോൽപ്പെട്ടിയിലെത്തിയ പി ജയരാജൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ പി വി സഹദേവൻ, എ എൻ പ്രഭാകരൻ എന്നിവരും സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top