14 November Thursday

ചേർത്തണച്ചു ദുരന്തബാധിതരെ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

വാഴവറ്റയിൽ നൽകിയ സ്വീകരണത്തിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയെ ആശ്ലേഷിക്കുന്ന പ്രദേശവാസിയായ മാളു

കൽപ്പറ്റ
‘അത്രയും വിഷമിച്ചാണ്‌ കഴിയുന്നത്‌. ജീവിതം ഇങ്ങനെയാകുമെന്ന്‌ കരുതിയില്ല. പണിയും വരുമാനവും ഇല്ലാത്തതിനാലാണ്‌ കിറ്റ്‌ വാങ്ങാൻ പഞ്ചായത്തിൽ പോയത്‌. വീട്ടിലെത്തി നോക്കിയപ്പോഴാണ്‌ അരിയിൽ പുഴുക്കളെ കണ്ടത്‌.  ആരോടും ഇങ്ങനെ ചെയ്യരുത്‌’. മുണ്ടക്കൈ ദുരന്തബാധിത  മുതിരപ്പറമ്പിൽ ഫൗസിയ  സത്യൻ മൊകേരിയോട്‌ സങ്കടം പറഞ്ഞു. നൂർജഹാനും ഉഷയ്‌ക്കും ഇതേ അനുഭവമായിരുന്നു. 
എൽഡിഎഫ്‌ സ്ഥാനാർഥിയുടെ പര്യടനം കടന്നുപോകുമ്പോൾ ഇവർ കുന്നമ്പറ്റയിൽ കാത്തുനിൽക്കുകയായിരുന്നു. അരകിലേക്കെത്തി സത്യൻ മൊകേരി സങ്കടങ്ങൾ കേട്ടു. ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ ആശ്വസിപ്പിച്ചു. ഭക്ഷ്യക്കിറ്റുകൾ ഔദാര്യമല്ല, അവകാശമാണെന്ന്‌ ഓർമപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിവേണമെന്ന മൂർച്ചയുള്ള വാക്കുകൾ. വിഷയം എത്തേണ്ടവരിൽ എത്തിക്കുമെന്ന ഉറപ്പ്‌. സർക്കാരിന്റെ പുനരധിവാസ നടപടിയും ഇടപെടലും വിശദീകരിച്ചു. ദുരന്തബാധിതരായ മുഴുവൻപേരെയും തുടർന്നും സർക്കാരും മുന്നണിയും ചേർത്തുപിടിക്കുമെന്ന്‌ പറഞ്ഞ്‌ പിരിയുമ്പോൾ കുഞ്ഞുനൈനിക   കഴുത്തിലെ മുല്ലപ്പൂ മാലയിൽപിടിച്ചു. മാലയൂരി നൈനികയെ അണിയിച്ച്‌ മുത്തം നൽകി സ്വീകരണ കേന്ദ്രത്തിലേക്ക്‌ നീങ്ങി.  ദുരന്തബാധിതരായ എട്ട്‌ കുടുംബങ്ങളാണ്‌ കുന്നമ്പറ്റയിലെ ഫ്ലാറ്റിൽ കഴിയുന്നത്‌. ഐഎൻഎൽ എടുത്തുനൽകിയ ഫ്ലാറ്റാണിത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top