15 December Sunday

വാർഷികം ആഘോഷിച്ചു ‘ഗോത്ര സമൃദ്ധി’ക്ക്‌ ഒമ്പതാണ്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2024

ഗോത്രസമൃദ്ധി ഒമ്പതാം വാർഷികാഘോഷം പി ആർ ജയപ്രകാശ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 

ബത്തേരി
പിന്നാക്ക മേഖലയിലെ ഗർഭിണികൾക്ക്‌ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്ന ‘ഗോത്ര സമൃദ്ധി’യുടെ ഒമ്പതാം വാർഷികം ആഘോഷിച്ചു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു വാർഷികാഘോഷം. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയാണ്‌ ‘ഗോത്ര സമൃദ്ധി’.  സമൂഹ സദ്യയോടെയായിരുന്നു വാർഷികാഘോഷം. 
 കുടുംബാരോഗ്യ കേന്ദ്രത്തിൽ എല്ലാ മാസവും ഒമ്പതാം തിയതിയാണ്‌ ഗോത്രവർഗക്കാരായ ഗർഭിണികൾക്ക്‌ പ്രത്യേക പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുന്നത്‌.  ചികിത്സക്കെത്തുന്നവർക്ക്‌ ചോറ്‌, നെയ്ച്ചോറ്‌, ബിരിയാണി, ഇറച്ചി, -മീൻ, മുട്ട തുടങ്ങിയ വിഭവങ്ങളാണ്‌ സൗജന്യമായി നൽകുന്നത്‌. 
വാർഷികം സിപിഐ എം ബത്തേരി ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു. നൂൽപ്പുഴ ലോക്കൽ സെക്രട്ടറി വി എസ്‌ ഷാരീസ്‌ അധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി കെ രാമചന്ദ്രൻ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ബിന്ദു മനോജ്‌, കെ എം സിന്ധു, സി എൻ രവി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദാഹർ മുഹമ്മദ്‌, എൻ ബാബു എന്നിവർ സംസാരിച്ചു. ഗോത്രസമൃദ്ധി കൺവീനർ മനോജ്‌ അമ്പാടി സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top