വൈത്തിരി
ഭക്ഷ്യവിഷബാധയേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയെ മന്ത്രി പി പ്രസാദ് സന്ദർശിച്ചു. ഡോക്ടറോടും കുട്ടിയുടെ ഉമ്മയോടും വിവരങ്ങൾ ആരാഞ്ഞു. ശനി പകൽ പതിനൊന്നോടെയാണ് മന്ത്രി ആശുപത്രിയിലെത്തിയത്.
കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാര പരിശോധന നടത്താനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്.
കാലഹരണപ്പെട്ട ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യരുത്. കിറ്റിലെ ഭക്ഷ്യവസ്‌തുക്കളാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായതെങ്കിൽ ഗുരുതര വീഴ്‌ചയാണ്. ഇക്കാര്യത്തിൽ പരിശോധന വേണമെന്നും മന്ത്രി പറഞ്ഞു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, ആർജെഡി സംസ്ഥാന സെക്രട്ടറി പി കെ അനിൽകുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..