---------------------------------------------------------------------------------------------------------------പുൽപ്പള്ളി
ഉപയോഗശൂന്യമായ നഗരത്തിലെ പഴയ സിഎച്ച്സി കെട്ടിടം കൈയടക്കി തെരുവുനായക്കൂട്ടം. പിഎച്ച്‌സി പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയതോടെയാണ് കെട്ടിടം തെരുവുനായകളുടെ താവളമായത്. സിഎച്ച്‌സിയുടെ ഭാഗമായ ഡെന്റൽ കെയർ യൂണിറ്റ് പഴയ കെട്ടിടത്തിലെ ഒരുഭാഗത്ത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. തെരുവുനായശല്യം കാരണം രോഗികൾക്ക് ഡെന്റൽ കെയറിലേക്ക് എത്താൻ പ്രയാസമാണ്.
വൈകിട്ടോടെ കൂട്ടമായി എത്തുന്ന നായകൾ ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം പരിസരത്തായി രണ്ട് നായ്‌ക്കൾ ചത്തുകിടന്നിരുന്നു. ടൗണിനോട് ചേർന്ന് ഇത്രയും സ്ഥലം ഇങ്ങനെ അനാഥമായിക്കിടക്കുന്നത് അനാശാസ്യ പ്രവർത്തനങ്ങൾക്കും മദ്യപാനികൾക്കുള്ള താവളവുമായി മാറുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..