26 December Thursday

നിറങ്ങളിൽ നിറയെ പ്രകൃതി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024
 
പുൽപ്പള്ളി
വരയോടൊപ്പമാണ്‌ ഷേർളി വളർന്നത്‌. വരച്ചതിലേറെയും പ്രകൃതിയുടെ ഭാവങ്ങളും.   കോളറാട്ടുകുന്ന് സ്വദേശിനിയായ ഷേർളി വരച്ച്‌ കൂട്ടിയതിലേറെയും ലാൻഡ്സ്കേപ്പ് ചിത്രങ്ങൾ. എല്ലാം ഒന്നിനൊന്ന് മെച്ചം. വയനാടിൻ പ്രകൃതിഭംഗി ഏവരെയും ആകർഷിക്കുന്നതാണ്. അതുകൊണ്ടാണ് ഇവിടത്തെ കാഴ്ചകൾ ചിത്രമാക്കാൻ ഇഷ്ടപ്പെടുന്നതെന്ന് ഇവർ പറയുന്നു. അൺ എയ്ഡഡ് സ്കൂളിലെ അധ്യാപികയായ ഷേർലി മാനന്തവാടി ആർടോൺ കോളേജ് ഓഫ് ഫൈൻ ആർട്സിൽനിന്ന്‌ രണ്ടുവർഷ ഡിപ്ലോമ നേടിയിട്ടുണ്ട്‌. 
  നൂറിൽപ്പരം ചിത്രങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുകയാണ് ചിത്രകാരി. സ്കൂൾ പഠനകാലത്ത് അധ്യാപികയായിരുന്ന സി എലിസബത്ത് നൽകിയതാണ് ആദ്യ പ്രോത്സാഹനം. സ്കൂൾ, കോളേജ് പഠനകാലത്തും വര നാമമാത്രമായിത്തീർന്നു. പിന്നീട് വിദേശത്ത് ജോലിക്ക് പോയതോടുകൂടി ചിത്രമേഖലയിൽനിന്ന്‌ മാറിനിൽക്കേണ്ടി വന്നു. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തിയിട്ട് മൂന്ന് വർഷത്തോളമായി. ഇപ്പോൾ കൂടുതൽസമയം ചിത്രംവരയിൽ ഏർപ്പെടുവാൻ ഷെർലിക്ക് കഴിയുന്നുണ്ട്. വരച്ച ചിത്രങ്ങളെല്ലാം ക്രമീകരിച്ച് പ്രദർശനം നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് ഷേർലി പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top