മേപ്പാടി
ദുരന്തത്തെ അതിജീവിച്ച് തിരികെ സ്കൂളിലെത്തിയ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും യൂണിഫോമുകൾ നൽകി ജില്ലയിലെ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വളന്റിയർമാർ മാതൃകയായി. സ്കൂളിലെ 36 വിദ്യാർഥികൾക്ക് രണ്ടു ജോഡി യൂണിഫോമുകൾ ജില്ലയിലെ യൂണിറ്റുകളുടെ നേതൃത്വത്തിൽ തയ്യാറാക്കി തുന്നിനൽകി.
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കിം ജില്ലാ കൺവീനർ ശ്യാൽ കെ എസ് സ്കൂൾ പ്രിൻസിപ്പൽ ജെസ്സി പെരേരക്ക് യൂണിഫോമുകൾ കൈമാറി. ക്ലസ്റ്റർ കൺവീനർ വിശ്വേഷ്, പ്രോഗ്രാം ഓഫീസർ സുരേന്ദ്രൻ, ആൻഡ്രിയ, അഫ്താഷ് റോഷൻ, ജംസീന മോൾ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..