പുൽപ്പള്ളി
നവംബർ 18, 19 തീയതികളിൽ ചെറ്റപ്പാലം സിഡിഎസ് ഹാളിൽ നടക്കുന്ന സിപിഐ എം പുൽപ്പള്ളി ഏരിയാ സമ്മേളനത്തിന് 251 അംഗ സംഘാടകസമിതി രൂപീകരിച്ചു. യോഗം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. കെ ജെ പോൾ അധ്യക്ഷനായി. എം എസ് സുരേഷ് ബാബു, എ വി ജയൻ, രുഗ്മിണി സുബ്രഹ്മണ്യൻ, പി ജെ പൗലോസ്, പി എ മുഹമ്മദ്, കെ വി ജോബി എന്നിവർ സംസാരിച്ചു. സജി മാത്യു സ്വാഗതവും ബിന്ദു പ്രകാശ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ ജെ പോൾ ------------------------------(ചെയർമാൻ). -സി പി വിൻസെന്റ്, പി എ മുഹമ്മദ്, സി എസ് ജനാർദനൻ, ടി പി രവീന്ദ്രൻ, മുഹമ്മദ് ഷാഫി, ബൈജു നമ്പിക്കൊല്ലി(വൈസ് ചെയർമാൻ. ടി കെ ശിവൻ(കൺവീനർ). -സജി മാത്യു, കെ വി ജോബി, യു എൻ കുശൻ, പി ആർ രാഹുൽ, റോബിൻ (ജോയിന്റ് കൺവീനർ).- എം എസ് സുരേഷ് ബാബു (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..