27 December Friday

മൺസൂൺ കഴിഞ്ഞു 
വിട്ടൊഴിയാതെ മഴ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024
കൽപ്പറ്റ
ജൂൺ മുതൽ സെപ്‌തംബർ 30 വരെയുള്ള മൺസൂൺ കാലം പിന്നിട്ടിട്ടും ജില്ലയിൽ വിട്ടൊഴിയാതെ മഴ തുടരുന്നു. ഒക്‌ടോബറിൽ കഴിഞ്ഞ പത്ത്‌ ദിവസവും മഴ ലഭിച്ചു. ഒക്‌ടോബർ ഒന്ന്‌ മുതൽ പത്ത്‌ വരെ 76.6 മില്ലി മീറ്റർ മഴയാണ്‌ പെയ്‌തത്‌. കഴിഞ്ഞ അഞ്ച്‌ ദിവസത്തിനുള്ളിൽ മാത്രം 50 മില്ലി മീറ്റർ മഴ ലഭിച്ചു. പല പ്രദേശങ്ങളിലും ശക്തമായ മഴയാണ്‌ ലഭിച്ചത്‌. ബത്തേരി മേഖലയിൽ വിവിധയിടങ്ങളിൽ മഴ നാശം വിതച്ചിരുന്നു.  പലയിടത്തും നെൽവയലുകൾ വെള്ളത്തിനടിയിലായി. മാനന്തവാടി, തലപ്പുഴ, പേര്യ, നിരവിൽപ്പുഴ ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത മഴപെയ്‌തു.
     ജൂൺ മുതൽ സെപ്‌തംബർ 30 വരെ ജില്ലയിൽ പെയ്‌തത്‌ 1713.3 മില്ലി മീറ്റർ മഴയാണ്‌.  പ്രവചിക്കപ്പെട്ടതിനെക്കാൾ 30 ശതമാനം മഴ കുറവാണ്‌ പെയ്‌തതെങ്കിൽ ഒക്‌ടോബറിൽ പ്രതീക്ഷിച്ചതിനേക്കാൾ 10 ശതമാനം അധിക മഴ ലഭിച്ചു. തുലാവർഷവും കനക്കുമെന്നാണ്‌ പ്രവചനം. കഴിഞ്ഞ നാല്‌ ദിവസമായി ജില്ലയിൽ മഞ്ഞ അലർട്ടാണ്‌. വെള്ളിയാഴ്‌ചയും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top