ചൂരൽമല
മേപ്പാടി–-ചൂരൽമല റൂട്ടിലെ നീലിക്കാപ്പിൽ സ്വകാര്യ ബസ് റോഡിൽനിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. നീലിക്കാപ്പ് സ്വദേശികളായ സന്ദീപ്, അനൂപ് എന്നിവർക്കും ബസിലെ നാല് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. വെള്ളി വൈകിട്ട് നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽനിന്ന് നിരങ്ങി സമീപത്തെ ചതുപ്പിൽ മുൻഭാഗം കുത്തിനിന്നു. റോഡിലൂടെ നടന്നുപോകുകയായിരുന്ന സന്ദീപിനെയും അനൂപിനെയും ഇടിച്ചാണ് ചതുപ്പിലേക്ക് ഇറങ്ങിയത്. വയലിലേക്ക് തെറിച്ചുവീണ ഇരുവരും ബസിന്റെ മുൻവശത്ത് കുടുങ്ങി. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പുറത്തും തലയ്‌ക്കുമാണ് പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ നാല് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..