21 November Thursday

മേപ്പാടി പഞ്ചായത്ത്‌ പഴകിയ കിറ്റുകൾ 
നൽകിയത്‌ ആസൂത്രിതം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024
കൽപ്പറ്റ
മേപ്പാടി പഞ്ചായത്ത്‌ പഴകിയ ഭക്ഷണക്കിറ്റുകൾ നൽകിയത്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ സർക്കാരിനെ പഴിചാരാൻ ആസൂത്രിതമായി ചെയ്‌തതാണെന്ന്‌ എൽഡിഎഫ്‌ പഞ്ചായത്ത്‌ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്‌തംബറിലാണ്‌ സർക്കാർ അവശ്യസാധനങ്ങളടങ്ങിയ കിറ്റ്‌ നൽകിയത്‌.  
സർക്കാർ പഞ്ചായത്തിന്‌ കൈമാറിയ കിറ്റിൽനിന്നാണ്‌ ഭക്ഷ്യവിഷബാധ ഉണ്ടായതെങ്കിൽ പഞ്ചായത്ത്‌ ഇത്രകാലം കിറ്റ്‌ എന്തിന്‌ പൂഴ്ത്തിവച്ചുവെന്നതിന്‌ മറുപടി പറയണം.
 പഞ്ചായത്തിന്റെ കൈവശമുള്ള സാധനങ്ങൾ ജനങ്ങളിലേക്ക്‌ വിതരണംചെയ്യുമ്പോൾ ഭരണസമിതിക്ക്‌ ഉത്തരവാദിത്വമുണ്ട്‌.  
ദുരന്തബാധിതർ താമസിക്കുന്ന മറ്റു പഞ്ചായത്തുകളിലെല്ലാം സാധനങ്ങൾ ലഭിച്ച്‌ പരമാവധി ഒരാഴ്‌ചക്കുള്ളിൽ വിതരണം പൂർത്തിയാക്കി. രാഷ്ട്രീയം നോക്കിയാണ്‌ യുഡിഎഫ്‌ ഭരണസമിതി ദുരിതാശ്വാസക്കിറ്റുപോലും കൈമാറുന്നത്‌. ഉരുൾപൊട്ടലിൽ ഇത്രവലിയ മരണസംഖ്യക്ക്‌ കാരണക്കാർ യഥാർഥത്തിൽ യുഡിഎഫ്‌ ഭരണസമിതിയാണ്‌. ജനങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകാനോ മാറ്റിപ്പാർപ്പിക്കാനോ ജാഗ്രതകാണിച്ചില്ല. ഉരുളിനുശേഷം ദുരന്തത്തിൽപെട്ട കുടുംബങ്ങളുടെ വിവരംപോലും സർക്കാരിന്‌ കൈമാറാൻ പഞ്ചായത്ത്‌ ശ്രമിച്ചിട്ടില്ലെന്നും എൽഡിഎഫ്‌ അംഗങ്ങൾ ആരോപിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ ജോബിഷ്‌ കുര്യൻ, ജിതിൻ കണ്ണോത്ത്‌, അജ്‌മൽ സാജിത്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top