ഗൂഡല്ലൂർ
വരയാടിന് റേഡിയോ കോളർ ഘടിപ്പിക്കൽ പദ്ധതി വനംവകുപ്പ് താൽക്കാലികമായി നിർത്തിവച്ചു. അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഗർഭിണിയായ വരയാട് ചത്തിരുന്നു. തുടർന്നാണ് താൽക്കാലികമായി റേഡിയോ കോളർ ഘടിപ്പിക്കൽ നിർത്തിയത്. നീലഗിരി വരയാടിന്റെ ആവാസവ്യവസ്ഥ, ചലനം, പെരുമാറ്റ വിവരങ്ങൾ എന്നിവ പഠിക്കുന്നതിനാണ് തമിഴ്‌നാട് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. മുതുമല മുക്കുരുത്തി നാഷണൽ പാർക്കിൽ ആറിനാണ് റേഡിയോ കോളർ ഘടിപ്പിക്കാൻ അനസ്തേഷ്യ നൽകിയപ്പോൾ പെൺവരയാട് ചത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..