21 November Thursday

കാക്കവയൽ–- കാരാപ്പുഴ റോഡ് നന്നാക്കണം: എൻജിനിയർ ഓഫീസ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

തകർന്ന കാക്കവയൽ–- കാരാപ്പുഴ റോഡ്

കൽപ്പറ്റ 
കാക്കവയൽ -കാരാപ്പുഴ റോഡിന്റെ പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി കാരാപ്പുഴ ഇറിഗേഷൻ അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസ് ഉപരോധിച്ചു. തിങ്കൾ രാവിലെ ഒമ്പതോടെയാണ് സമരക്കാർ ഓഫീസിന് മുമ്പിലെത്തി പ്രതിഷേധസമരം നടത്തിയത്. ഇഴഞ്ഞുനീങ്ങുന്ന റോഡ് പണി അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവർ  സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഓഫീസ് തുറക്കാൻ സമ്മതിക്കാതെ പ്രതിഷേധിച്ചു.
ടാറിങ് പ്രവൃത്തിയാണ് പൂർത്തീകരിക്കാനുള്ളത്. പൊടി ശ്വസിച്ച്‌ ജനങ്ങൾ മടുത്തതായി സമരസമിതി ഭാരവാഹികൾ പറഞ്ഞു. രണ്ട് സെന്റിമീറ്റർ കനത്തിലുള്ള ഉപരിതല നവീകരണം ആരംഭിച്ചിട്ട് മാസങ്ങളായി. അടിയന്തരമായി പ്രവൃത്തി പൂർത്തീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി നിരത്തിലിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ഏറെ നേരത്തെ പ്രതിഷേധത്തിനൊടുവിൽ വ്യാഴം മുതൽ കാര്യക്ഷമമായ രീതിയിൽ പ്രവൃത്തി പുനരാരംഭിക്കുമെന്ന ഉറപ്പിലാണ് സമരക്കാർ പിൻമാറിയത്. സമരസമിതി അംഗങ്ങളായ യു എസ് മുഹമ്മദ് ഷജീദ്, കെ ആർ ബിജു, പി ജി സജീവ്, റോയി ചാക്കോ, എം ജെ ജോസ്, പി ടി റിയാസ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top