22 December Sunday

ആനവണ്ടിയിൽ കറങ്ങാം 
വയനാടൻ ഭംഗി നുകരാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024
 
കൽപ്പറ്റ
സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി ബത്തേരി ബജറ്റ് ടൂറിസം സെൽ. എടയ്ക്കൽ സർക്യൂട്ട്, കുറുവ സർക്യൂട്ട് എന്നിങ്ങനെ രണ്ട് വൺ ഡേ പാക്കേജുകളാണ് വിനോദസഞ്ചാരികൾക്ക് ഒരുക്കിയിരിക്കുന്നത്. ബത്തേരി ജൈന ക്ഷേത്രം, എടയ്ക്കൽ ഗുഹ, ഹണി മ്യൂസിയം, എൻ ഊര്, താമരശേരി ചുരം വ്യൂ പോയിന്റ്‌ എന്നീ കേന്ദ്രങ്ങളാണ് എടക്കൽ സർക്യൂട്ടിൽ ഉൾപ്പെടുക. കുറുവ സർക്യൂട്ടിൽ മാവിലാംതോട് പഴശ്ശി സ്മൃതിമണ്ഡപം, കുറുവ ദ്വീപ്, ചേകാടി ഗ്രാമം,  ബാണാസുര സാഗർ, കർലാട് തടാകം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം. ചുരുങ്ങിയ ചെലവിൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി യാത്രക്ക് ഒരുങ്ങുന്നത്. ആനവണ്ടിയിലൂടെ കാണാം നമ്മുടെ വയനാട് എന്നാണ്‌ പദ്ധതിക്ക്‌ നൽകിയ പേര്‌. ബുക്കിങ് ലഭിക്കുന്നതിനനുസരിച്ച് യാത്രകൾ തുടങ്ങാനാണ് പദ്ധതി. ബത്തേരി ഡിപ്പോയിൽ കെഎസ്ആർടിസിയുടെ തന്നെ സ്ലീപ്പർ ബസുകളിലെ ചെറിയ ചെലവിലുള്ള താമസവും സഞ്ചാരികൾക്ക് ഉപയോഗിക്കാം. അഞ്ച് സ്ലീപ്പർ ബസുകളാണുള്ളത്. രണ്ട്‌ മുറികളുള്ള കുടുംബങ്ങൾക്ക് താമസിക്കാൻ പറ്റിയ ഒരു ബസും ഡോർമിറ്ററിയായി നാലു ബസും പ്രവർത്തിക്കുന്നുണ്ട്.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ബസുകളിൽ കിടന്നുറങ്ങാനുള്ള അവസരം ലഭിക്കുക. നിശ്ചിതദിവസത്തേക്കും ബുക്ക് ചെയ്യാം. ഫോൺ: 91-7907305828, 91-9061849221, 91-9895937213.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top