22 December Sunday

ഇന്ന്‌ അനുശോചന യോഗങ്ങൾ യെച്ചൂരിക്ക്‌ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചിത്രത്തിനുമുന്നിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സെക്രട്ടറിയറ്റ് അംഗം പി കെ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം വി ഹാരിസ് ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കുന്നു

 

കൽപ്പറ്റ
സിപിഐ എം ജനറൽ സെക്രട്ടറി  സീതാറം യെച്ചൂരിക്ക്‌ അന്ത്യാഞ്ജലി അർപ്പിച്ച്‌ ജില്ലയും. പാർടി ഓഫീസുകളിൽ യെച്ചൂരിയുടെ ചിത്രംവച്ച്‌ പ്രവർത്തകർ അന്ത്യാഭിവാദ്യം അർപ്പിച്ചു. ബ്രാഞ്ചുകളിലും ലോക്കലുകളിലും  ജനനായകന്‌ ആദരവുമായി ആളുകൾ പാർടി ഓഫീസുകളിലേക്ക്‌ എത്തി. ജില്ലയുമായി ആത്മബന്ധം പുലർത്തിയിരുന്ന ജനറൽ സെക്രട്ടറിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഃഖവും നടുക്കവും എല്ലാവരിലുമുണ്ടായിരുന്നു. വ്യാഴാഴ്‌ച  മരണവിവരം അറിഞ്ഞപ്പോൾ തന്നെ ചെങ്കൊടി താഴ്‌ത്തികെട്ടി. ഒരാഴ്‌ച പാർടി പതാക താഴ്‌ന്നുനിൽക്കും. മൂന്നുദിവസത്തെ പാർടി സമ്മേളനങ്ങളും പരിപാടികളും മാറ്റി. ശനി വൈകിട്ട്‌ നാലിന്‌ ശേഷം ലോക്കൽ കേന്ദ്രങ്ങളിൽ സർവകക്ഷി അനുശോചനയോഗങ്ങൾ ചേരും. 
എ കെ ജി ഭവനിൽ യെച്ചൂരിയുടെ ചിത്രത്തിന് മുമ്പിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ,  സെക്രട്ടറിയറ്റ് അംഗം പി കെ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം  വി ഹാരിസ്  തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top