മാനന്തവാടി -
തേറ്റമലയിൽ നാല് പവൻ സ്വർണാഭരണത്തിനായി വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വയോധികയുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. റിമാൻഡിലായിരുന്ന പ്രതിയെ പൊലീസ് വ്യാഴാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്. വെള്ളി ഉച്ചയോടെയാണ് തെളിവെടുപ്പ് നടത്തിയത്.
വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി(72)യെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചോലയിൽ ഹക്കീമി(42)നെയാണ് സംഭവ സ്ഥലത്തെത്തിച്ചത്. ജനക്കൂട്ടത്തിന്റെ രോഷപ്രകടനങ്ങൾക്കിടയിലൂടെയാണ് അന്വേഷക സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തയ സ്ഥലവും കാറിലേക്ക് കയറ്റുന്നതുവരെ സൂക്ഷിച്ച സ്ഥലവും പ്രതി ചൂണ്ടിക്കാണിച്ചു. മൃതദേഹത്തിൽനിന്ന് കവർന്ന സ്വർണാഭരണങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. അന്വേഷക സംഘത്തിലുണ്ടായിരുന്ന തലപ്പുഴ സിഐ ടി പി ജേക്കബ്, തൊണ്ടർനാട് എസ്ഐമാരായ എം സി പവനൻ, കെ മൊയ്തു, വി പി രാജേഷ്, എഎസ്ഐ മാരായ എ നൗഷാദ്, എം ഷാജി തുടങ്ങിയവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..