19 September Thursday

പൂവിൽപ്പനയും തകൃതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

കൽപ്പറ്റയിലെ പൂവിപണി

 
കൽപ്പറ്റ
ഓണമടുത്തെത്തിയതോടെ പൂവിൽപ്പനയും തകൃതി. പതിവിൽനിന്ന്‌ വ്യത്യസ്‌തമായി അത്തം പിറന്ന്‌ അഞ്ചുദിവസം പിന്നിട്ടശേഷമാണ്‌ ജില്ലയിൽ ഇത്തവണ പൂവിപണി ഉയർന്നത്‌. വിലയും വർധിച്ചിട്ടുണ്ട്‌.  മുൻ വർഷത്തെക്കാൾ വില  ഉയർന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാമായി ആവശ്യക്കാർ കൂടുതലായി എത്തി തുടങ്ങിയതായി കച്ചവടക്കാർ പറഞ്ഞു. മൈസൂരു, ഗുണ്ടൽപ്പേട്ട എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും പൂക്കളെത്തുന്നത്. കിലോക്ക്‌ 200 മുതൽ 600 രൂപവരെയുള്ള പൂക്കളാണ്‌ വിൽപ്പനക്കുള്ളത്‌. ചെണ്ടുമല്ലിക്ക്‌ മഞ്ഞ 200 രൂപയും ഓറഞ്ചിന്‌ മുന്നൂറുരൂപയുമാണ്‌ വില. അരളിക്ക്‌ 600 രൂപയാണ്‌ വില. വാടാർമല്ലി, വിവിധ നിറങ്ങളിലുള്ള റോസുകൾ എന്നിവയും വിപണിയിലുണ്ട്‌.  
    സാധാരണരീതിയിൽ  ജില്ലയിൽ അത്തം പിറക്കുന്നതോടെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൂവിൽപ്പനയ്ക്കായി പ്രത്യേകം ചന്തകൾ തുറക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന്‌ വിപണിയിൽ ആദ്യഘട്ടത്തിൽ മാന്ദ്യം അനുഭവപ്പെട്ടു. സ്‌കൂളുകളിലും വിവിധ സ്ഥാപനങ്ങളിലും ഓണാഘോഷം തുടങ്ങിയതോടെയാണ്‌ പൂവിപണി ഉണർന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top