27 December Friday

സ്‌നേഹവീട്ടിൽ രഞ്ജിനിയും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

സിപിഐ എം കോട്ടത്തറ ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിന്റ താക്കോൽ രഞ്ജിനിയും അമ്മ വിജയലക്ഷ്‌മിയും 
ചേർന്ന്‌ ജില്ലാ സെക്രട്ടി പി ഗഗാറിനിൽനിന്ന്‌ ഏറ്റുവാങ്ങുന്നു

കോട്ടത്തറ
ആനേരി തളിയിടത്തിൽ രഞ്ജിനിക്കും കുടുംബത്തിനും സിപിഐ എം കോട്ടത്തറ ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ കൈമാറി. രഞ്ജിനിയും അമ്മ വിജയലക്ഷ്‌മിയും ചേർന്ന്‌ താക്കോൽ ഏറ്റുവാങ്ങി. 
മൂന്ന്‌ കിടപ്പുമുറികളും ഹാളും ഉൾപ്പെടെയുള്ള വീടാണ്‌ നിർമിച്ചുനൽകിയത്‌. ടൈലിട്ട്‌ മനോഹരമാക്കി, വയറിങ്ങും പെയിന്റിങ്ങും പൂർത്തിയാക്കിയാണ്‌ കൈമാറിയത്‌. മൂന്ന്‌ മക്കളും അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്നതാണ്‌ രഞ്ജിനിയുടെ കുടുംബം. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കിയാണ്‌ സിപിഐ എം വീടൊരുക്കിയത്‌. ജില്ലയിൽ പാർടി നിർമിച്ചുനൽകുന്ന മുപ്പത്തിമൂന്നാമത്തെ സ്‌നേഹവീടാണിത്‌. 16 വീടുകൾ നിർമാണത്തിലാണ്‌. 
താക്കോൽദാന ചടങ്ങിൽ നിർമാണ കമ്മിറ്റി കൺവീനർ എസ്‌ സനിലേഷ്‌ അധ്യക്ഷനായി. സിപിഐ  എം കോട്ടത്തറ ഏരിയാ സെക്രട്ടറി എം മധു, വെങ്ങപ്പള്ളി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി എം നാസർ, വി എൻ ഉണ്ണികൃഷ്‌ണൻ, പി സുരേഷ്‌, സി രവീന്ദ്രൻ, കെ എസ്‌ ശ്രീജിത്ത്‌, ഷെജിൻ ജോസ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം ജോസ്‌ പാറപ്പുറം എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഇ മനോജ്‌ ബാബു സ്വാഗതവും കെ യു രവീന്ദ്രൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top