22 December Sunday

ടൂറിസത്തിന്‌ പുതു ചിറക്‌ വയനാട്‌ ഉത്സവ്‌ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

വയനാട്‌ ഉത്സവിന്റെ ഭാഗമായി ചൂട്ട്‌ നാടൻകലാസംഘം ബത്തേരി ടൗൺഹാളിൽ നാടൻപാട്ട്‌ അവതരിപ്പിച്ചപ്പോൾ

 

കൽപ്പറ്റ
ആശങ്കയുടെ നിഴലിലായിരുന്ന ജില്ലയുടെ വിനോദസഞ്ചാരമേഖലക്ക്‌ പുതുജീവനേകിയ വയനാട്‌ ഉത്സവ്‌  സമാപിച്ചു. പത്ത്‌ ദിവസം നീണ്ട പരിപാടിയിൽ സാംസ്‌കാരിക പരിപാടികൾ, നാടൻ കലാമേള, ഗോത്ര ഫെസ്‌റ്റ്‌, ഫുഡ്‌ ഫെസ്‌റ്റ്‌, ട്രേഡ്‌ ഫെസ്‌റ്റ്‌,  കരകൗശല പ്രദർശനം തുടങ്ങിയ വൈവിധ്യങ്ങളായ വിഭവങ്ങളൊരുക്കി ഉത്സവാന്തരീക്ഷംതീർത്താണ്‌ വയനാട്‌ ഉത്സവ്‌ സമാപിച്ചത്‌. ഡിസംബർ അവധിക്കാലം ഉൾപ്പടെ വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ്‌ ഉത്സവ്‌ സമ്മാനിച്ചത്‌.   കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം, എൻ ഊര്‌ വിനോദസഞ്ചാരകേന്ദ്രം  എന്നിവ കേന്ദ്രീകരിച്ച്‌ വിവിധ പരിപാടികൾ സംഘടിപ്പിച്ചത്‌. ദിവസവും നൂറുകണക്കിന്‌ കലാസ്വാദകരാണ്‌ സംഗീതവും പാട്ടും നൃത്തവുമെല്ലാം ആസ്വദിച്ചത്‌.  ബത്തേരി നഗരസഭ ടൗൺ ഹാളിൽ ശനി, ഞായർ ദിവസങ്ങളിലായിരുന്നു  സമാപന സമ്മേളനം. നാടൻ പാട്ടുകൾ,  നൃത്തം,  മാജിക്‌ ഷോ,  വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top