17 November Sunday

ദേശാഭിമാനി അക്ഷരമുറ്റം ഫെസ്റ്റിവല്‍ ജില്ലാ മത്സരത്തിന് സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

ദേശാഭിമാനി അക്ഷരമുറ്റം ജില്ലാമത്സരത്തിന്റെ സംഘാടകസമിതി രൂപീകരണയോ​ഗം കില ജില്ലാ ഫെസിലിറ്റേറ്റർ 
പി ടി ബിജു ഉദ്ഘാടനംചെയ്യുന്നു

 

മാനന്തവാടി
ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.  20ന് മാനന്തവാടി ​ഗവ.യുപി സ്കൂളിലാണ് മത്സരം. രാവിലെ 10ന് മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യും. മാനന്തവാടി, വൈത്തിരി, ബത്തേരി സബ്ജില്ലകളിലെ  മത്സര വിജയികൾ ജില്ലാമത്സരത്തിൽ പങ്കെടുക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാ​ഗങ്ങളിലാണ് മത്സരം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ശാസ്ത്രപാർലമെന്റും നടത്തും.
   സംഘാടക സമിതി രൂപീകരണ യോ​ഗം കില ജില്ലാ ഫെസിലിറ്റേറ്റർ പി ടി ബിജു ഉദ്ഘാടനംചെയ്തു. എം റെജീഷ് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, കെ എം വർക്കി, ദേശാഭിമാനി ബ്യൂറോ ചീഫ്  വി ജെ വർഗീസ്,   വി എ ദേവകി എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോ- ഓർഡിനേറ്റർ കെ എ അനിൽകുമാർ പദ്ധതി വിശദീകരിച്ചു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി രാജൻ സ്വാ​ഗതവും പ്രസിഡന്റ്‌  എ ഇ സതീഷ്ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി ടി ബിജു( ചെയർമാൻ), എ ഇ സതീഷ്ബാബു, പി ബിജു (വൈസ് ചെയർമാൻമാർ), ടി രാജൻ (കൺവീനർ), വി ഉമേഷ്, കെ ടി വിനു, മനോജ് പട്ടേട്ട് (ജോയിന്റ്‌ കൺവീനർമാർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. സബ് കമ്മിറ്റി ഭാരവാഹികൾ: അക്കാദമിക് കമ്മിറ്റി: വിപിൻ വേണു​ഗോപാൽ (ചെയർമാൻ), കെ എ അനിൽകുമാർ( കൺവീനർ), ഭക്ഷണം: കെ എം അബ്ദുൽ ആസിഫ് (ചെയർമാൻ), സി പി മുഹമ്മദാലി (കൺവീനർ), രജിസ്ട്രേഷൻ: ടി എ പാത്തുമ്മ (ചെയർപേഴ്സൺ), ജാസ്മിൻ തോമസ് ( കൺവീനർ), പബ്ലിസിറ്റി: വി ആർ പ്രവീജ് ( ചെയർമാൻ), ഇ എം രാ​ഗേഷ് (കൺവീനർ), സാമ്പത്തികം: കെ എം വർക്കി (ചെയർമാൻ), പി കെ ശശി( കൺവീനർ), ശാസ്ത്ര പാർലമെന്റ്‌: എം റെജീഷ് ( ചെയർമാൻ), കെ ബി സിമിൽ ( കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top