19 September Thursday

ചെണ്ടുമല്ലിയിൽ കുട്ടിക്കർഷകർക്ക്‌ നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക റെസിഡൻഷ്യൽ വിദ്യാലയത്തിലെ ചെണ്ടുമല്ലി പാടത്ത്‌ കുട്ടിക്കർഷകർ

 
ബത്തേരി
സ്‌കൂളിൽ ചെണ്ടുമല്ലി തോട്ടമൊരുക്കി ഗോത്രവിദ്യാർഥികൾ. നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക റെസിഡൻഷ്യൽ വിദ്യാലയത്തിലെ കുട്ടികളാണ്‌  ചെണ്ടുമല്ലി കൃഷിചെയ്‌തത്‌. വിത്തിട്ടതും പരിപാലിച്ചതുമെല്ലാം ഇവർ തനിച്ചാണ്‌. വിളവെടുത്ത്‌ ഓണത്തിന്‌ 35 കിലോ പൂക്കൾ വിറ്റു.  സ്വന്തം പൂക്കൾകൊണ്ട്‌ സ്‌കൂളിൽ പൂക്കളവുമൊരുക്കി. നേരത്തെ  ഫലവൃക്ഷത്തോട്ടവുമുണ്ടാക്കിയിരുന്നു.  പച്ചക്കറി കൃഷിയും ചെയ്‌തു. സ്‌കൂൾ ഹോസ്റ്റലിനോട്‌  ചേർന്ന സ്ഥലമാണ്‌ ഇവരുടെ കൃഷിയിടം. ചെണ്ടുമല്ലി കൃഷിക്ക്‌ പട്ടികവർഗ വികസന വകുപ്പിന്റെ സഹായവുമുണ്ടായി. പൂവിന്റെ സീസൺ കഴിഞ്ഞാൽ സ്ഥലത്ത്‌ പച്ചക്കറി കൃഷി ആരംഭിക്കും.  കാർഷിക രീതികളിൽ കുട്ടികൾക്ക്‌ അവബോധമുണ്ടാക്കാനും അധ്വാനശീലം വളർത്താനും  കൃഷികൾ ഉപകരിക്കുന്നതായി അധ്യാപകർ പറഞ്ഞു.
 
പടം:
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top