പുൽപ്പള്ളി
പഞ്ചായത്ത് ഒന്നാം വാർഡിലെ ചേകാടിയിലെ താഴെശേരി നഗറിൽ കുടിവെള്ളത്തിനായുള്ള പങ്കപ്പാട് ചില്ലറയല്ല. ഒന്നര കിലോമീറ്റർ ഇടുങ്ങിയതും കുഴികൾ നിറഞ്ഞതുമായ വഴിയിലൂടെയും കാട്ടിലൂടെയും ചെളിവയലിലൂടെയും നടന്നാണ് നാട്ടുകാർ വെള്ളം ശേഖരിക്കുന്നത്. കുറുവ ദ്വീപിന് സമീപമുള്ള പുഴയിൽനിന്ന് വെള്ളം ചുമടായാണ് വീട്ടിലെത്തിക്കുന്നത്. 2013 ൽ താഴെശേരി വയലിനരികിൽ നിർമിച്ച കുളത്തിൽനിന്ന് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്ന വെള്ളമാണ് ഇവർ ഉപയോഗിച്ചിരുന്നത്. എന്നാൽ ജലജീവൻ പദ്ധതി നടപ്പാക്കുന്നതിനിടെ വീടുകളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകൾ പൊട്ടി. ഇതോടെ കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വാർഡ് മെമ്പർ അടക്കമുള്ളവരോട് നാട്ടുകാർ സംസാരിച്ചിരുന്നു. എന്നാൽ മെമ്പറോ പഞ്ചായത്തോ ഈ വിഷയത്തിൽ ഇതുവരെയും ഇടപെട്ടിട്ടില്ല.
പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണം: സിപിഐ എം
------------------------------------------------------ പുൽപ്പള്ളി
താഴെശേരി നഗറിലെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടുത്തെ ആളുകൾ വളരെയധികം കഷ്ടപ്പെട്ട് കാടും ചെളിയും കടന്നാണ് വെള്ളം തലയിലേറ്റി കൊണ്ടുവരുന്നത്. കുടിവെള്ളക്ഷാമത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. കെ എസ് മല്ലൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..