മുള്ളൻകൊല്ലി
പഞ്ചായത്തിലെ കരിങ്കൽ ക്വാറികൾ, ക്രഷർ എന്നിവ തുറന്നുപ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ക്വാറി പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ പഞ്ചായത്തിലെത്തിയ വിദഗ്‌ധ സമിതിയെ ചില പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ട് മടക്കിയയച്ചത് പ്രതിഷേധാർഹമാണെന്ന് കാണിച്ച് സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റുമെന്നും മുന്നറിയിപ്പ് നൽകി. സിഐടിയു ജില്ലാ സെക്രട്ടറി സി പി മുഹമ്മദാലി ഉദ്ഘാടനംചെയ്തു. മണി പമ്പനാൽ അധ്യക്ഷനായി. കെ എൻ മുരളീധരൻ, ബൈജു നമ്പിക്കൊല്ലി, കെ എ സ്കറിയ, മനോജ് ഉതുപ്പാൻ, ശിവരാമൻ പാറക്കുഴി, എം ജി ശ്രീഷ് മോൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..