ഗൂഡല്ലൂർ
കാട്ടാനകൾ ഹെൽത്ത് സെന്റർ വാതിൽ പൊളിച്ച് ഉള്ളിൽക്കയറി മരുന്നുകളും ഫർണിച്ചറും നശിപ്പിച്ചു. ഓവേലി പഞ്ചായത്തിലെ ബാർവുഡ് ഹെൽത്ത് സെന്ററിൽ ആണ് കാട്ടാനകൾ കയറി പരാക്രമം നടത്തിയത്. മുമ്പും കാട്ടാനകൾ ഹെൽത്ത് സെന്റർ തകർത്തിരുന്നു. രോഗികൾ ആരും സെന്ററിൽ അഡ്മിറ്റ് ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പകൽ സമയങ്ങളിൽപ്പോലും ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ ചുറ്റിക്കറങ്ങുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..