20 December Friday

വീടിനുള്ളിലും പുലിയെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

 കൽപ്പറ്റ 

നരിക്കുണ്ട് ഉന്നതിയിലെ മുരളിയുടെ കൂട്ടിൽ അടച്ചിട്ട വളർത്തുനായയെ ദിവസങ്ങൾക്കുമുമ്പ് പുലി ആക്രമിച്ചിരുന്നു. ശബ്ദം കേട്ട് മുരളി വീടിന് പുറത്തിറങ്ങിയപ്പോൾ പുലി ഓടി മാറി. തുടർന്ന് വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീടിന്റെ മുറിയിൽ നായയെ കെട്ടിയിടാൻ തുടങ്ങി. ദിവസങ്ങൾക്കുമുമ്പ് പുലി വീണ്ടും വീടിന്റെ പുറത്തെത്തി ജനലിലൂടെ നായയെ പിടിക്കാൻ ശ്രമിച്ചു.
തൊട്ടടുത്ത ദിവസം രാത്രിയിൽ ചാരിവച്ച വാതിൽ തള്ളിയിട്ട് മുറിയിൽ കയറി നായയെ പിടിക്കാൻ ശ്രമിച്ചു. നായ പേടിച്ച് കുരക്കുന്ന ശബ്ദം കേട്ട് മുരളിയും വീട്ടുകാരും അയൽവാസികളും പുറത്തിറങ്ങിയപ്പോൾ പുലി ഓടി സമീപത്തെ തോട്ടത്തിലേക്ക് കയറി. ആക്രമണത്തിൽ നായയുടെ തലയിൽ പരിക്കേറ്റു. നായയെ പിടിക്കാൻ പുലി ഇനിയും എത്തുമോയെന്നുള്ള ഭയത്തിലാണ് മുരളി. പുലിയെ പേടിച്ച് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഉടനടി പരിഹാരം കാണാനുള്ള നടപടി ഉണ്ടാകണമെന്നും മുരളി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top