22 December Sunday

കമ്പളക്കാട്ട്‌ അഞ്ച് വീടുകളിൽ മോഷണശ്രമം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
കമ്പളക്കാട് 
കമ്പളക്കാട്ട്‌ അഞ്ച് വീടുകളിൽ മോഷണശ്രമം. പള്ളിമുക്ക്, പൊലീസ് സ്റ്റേഷന്‍മുക്ക് എന്നീ സ്ഥലങ്ങളിലെ വീടുകളിലാണ് ലോക്ക് തകര്‍ത്ത് മോഷണശ്രമം നടന്നത്. വെള്ളി പുലര്‍ച്ചെയോടെയാണ് സംഭവം. വീട്ടുകാർ ശബ്ദംകേട്ട് എഴുന്നേറ്റപ്പോഴേക്കും മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു.
ആൾതാമസമില്ലാത്ത വീട്ടിലും മോഷ്ടാക്കൾ കയറി. വീടുകളിലെ മേശയും അലമാരയും കുത്തിപ്പൊളിച്ച നിലയിലാണ്. പണമോ സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല.  കമ്പളക്കാട് പൊലീസ്  അന്വേഷണം തുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top