22 December Sunday

സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

  

ബത്തേരി
സിപിഐ എം ജില്ലാ സമ്മേളന വിജയത്തിന്‌ സ്വാഗതസംഘം രൂപീകരിച്ചു. 24–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ജില്ലാ സമ്മേളനം ഡിസംബർ 21, 22, 23 തീയതികളിൽ ബത്തേരിയിലാണ്‌. നഗരസഭ കമ്യൂണിറ്റി ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ നൂറുകണക്കിന്‌ പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സെക്രട്ടറിയറ്റംഗം വി വി ബേബി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സുരേഷ്‌ താളൂർ നന്ദിയും പറഞ്ഞു.
1001 അംഗങ്ങൾ അടങ്ങുന്നതാണ്‌ സ്വാഗതസംഘം. 251 അംഗ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയും വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു. ഭാരവാഹികൾ: വി വി ബേബി (ചെയർമാൻ) പി ആർ ജയപ്രകാശ്‌ (കൺവീനർ) സുരേഷ്‌ താളൂർ (ട്രഷറർ).  കെ സി റോസക്കുട്ടി, ഒ കെ ജോണി, ബീനാ വിജയൻ, രുഗ്മിണി സുബ്രഹ്മണ്യൻ, എം എസ്‌ സുരേഷ്‌ ബാബു, എൻ പി കുഞ്ഞുമോൾ, ടി കെ രമേശ്‌, മാത്യൂസ്‌ നൂറനാൽ, പി വാസുദേവൻ, ടി കെ ശ്രീജൻ, ബിന്ദു മനോജ്‌, സി അസൈനാർ, ടി കെ വിനേഷ്‌ (വൈസ്‌ ചെയർമാൻമാർ). കെ കെ പൗലോസ്‌, സി ശിവശങ്കരൻ, പി കെ രാമചന്ദ്രൻ, കെ വൈ നിധിൻ, ജിനീഷ്‌ പൗലോസ്‌, ലിജോ ജോണി, കെ എൻ എബി, എം എസ്‌ ഫെബിൻ, സുരേന്ദ്രൻ കുഴിമാളം, പി കെ അനൂപ്‌, വി എസ്‌ ഷാരീസ്‌, ടി പി ഷുക്കൂർ, പി സി രജീഷ്‌ (കൺവീനർമാർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top