28 December Saturday

സൂക്ഷിക്കണം കൽപ്പറ്റയിലെ നടപ്പാതകളാണ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

 

കൽപ്പറ്റ 
കൽപ്പറ്റയിലെ നടപ്പാതകളിലൂടെ പോകുന്നവരൊക്കെ ഒന്ന് ശ്രദ്ധിക്കണം. 
ചാലിൽ വീഴാതെയും ദേഹത്ത് മുറിവ് പറ്റാതെയും നോക്കണം. നിര തെറ്റിയതും സ്ലാബ് തകർന്നതുമായ നിരവധി ഇടങ്ങളാണ് കൽപ്പറ്റയുടെ വിവിധ ഭാഗങ്ങളിലുള്ളത്. നഗരസഭാ ഓഫീസിനും സമീപത്തുള്ള പെട്രോൾ പമ്പിനും ഇടയിൽ മാത്രം നാലിടങ്ങളിൽ പാത തകർന്നിട്ടുണ്ട്. ഒരിടത്ത് പലകവച്ചാണ് പൊട്ടിയ ഭാഗം അടച്ചിരിക്കുന്നത്. കല്ലുകൾ ഉപയോഗിച്ച് മറച്ചിരിക്കുന്നതും കാണാം. ശ്രദ്ധിച്ച് നിലത്ത് നോക്കിനടന്നില്ലെങ്കിൽ ഓവുചാലിൽ വീഴാൻ സാധ്യതയേറെയാണ്.
പഴയ ബസ്‌റ്റാൻഡിന്  സമീപത്ത് സ്ലാബുകൾ നിരതെറ്റിയാണ് കിടക്കുന്നത്.  ഉയരവ്യത്യാസമുള്ള ഭാഗത്ത് തട്ടി വയോധികരടക്കം വീണ് പരിക്കേറ്റ  സംഭവം ഉണ്ടായിട്ടുണ്ട്. തുർക്കി റോഡ് ജങ്ഷന് സമീപവും സ്ലാബുകൾ നിരതെറ്റിയാണുള്ളത്. നടപ്പാത അവസാനിക്കുന്ന സ്ലാബുകളും വിവിധ സ്ഥലങ്ങളിൽ പൊട്ടിത്തുടങ്ങിയിട്ടുണ്ട്. അപകടങ്ങൾ വിളിച്ചുവരുത്തുന്ന പാതയിലൂടെ ജനങ്ങൾക്ക് യാത്രചെയ്യുമ്പോഴും  അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top