19 December Thursday

19ന് ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
 
കൽപ്പറ്റ 
മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമല്ലെന്ന കേന്ദ്രസർക്കാരിന്റെ കണ്ണിൽ  ചോരയില്ലാത്ത പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്. രാജ്യംകണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മൂന്നുമാസമായി സഹായം കാത്തിരുന്നവർക്ക് മുമ്പിലാണ് കൈമലർത്തിയത്. ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ വഞ്ചനാപരമായ നിലപാടിലും അവഗണനയിലും പ്രതിഷേധിച്ച് 19ന് എൽഡിഎഫ് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ്‌ മുതൽ വൈകിട്ട് ആറ്‌ വരെയാണ് ഹർത്താൽ.
  അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊറുക്കാനും സഹിക്കാനും കഴിയാത്ത അവഗണനയാണ് വയനാടിനോട് കേന്ദ്രം നടത്തിയതെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top