22 November Friday

അതിജീവന സന്ദേശമയുർത്തി നബിദിന സ്‌റ്റേജ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

മുണ്ടക്കൈ രക്ഷാപ്രവർത്തകർക്കുള്ള ആദരസൂചകമായി പുത്തൂർ മഹല്ല് കമ്മിറ്റി നബിദിനാഘോഷത്തിന് ഒരുക്കിയ വേദി

 
വാളാട്
ചൂരൽമലയിലെ അതിജീവനപാഠം നബിദിനാഘോഷത്തിന്റെ വേദിയിലെത്തിച്ച്‌ പുത്തൂർ മഹല്ല് കമ്മിറ്റി. നബിദിനാഘോഷത്തിനായി ഒരുക്കിയ സ്‌റ്റേജുതന്നെ മുണ്ടക്കൈയിലേയും ചൂരൽമലയിലെയും രക്ഷാപ്രവർത്തനങ്ങളുടെ ആവിഷ്‌ക്കാരമായി. സ്‌റ്റേജിലേക്കുള്ള വഴി ബെയ്‌ലി പാലത്തിന്റെ മാതൃകയിലായിരുന്നു.   രക്ഷാപ്രവർത്തനങ്ങൾക്ക്‌ ഊർജമായ യുവജനസംഘടനകളുടെയും വിവിധ സേനകളുടെയും ജഴ്‌സികൾ, ലൈഫ് ജാക്കറ്റുകൾ, രക്ഷാദൗത്യ ഉപകരണങ്ങൾ എന്നിവകൊണ്ടെല്ലാമായിരുന്നു അലങ്കാരം. 
നബിദിനാഘോഷത്തിൽ മുണ്ടക്കൈ രക്ഷാപ്രവർത്തകർക്കുള്ള ആദരസൂചകമായാണ്‌ ഇത്തരമൊരു സ്റ്റേജ് ഒരുക്കിയതെന്ന്‌  മഹല്ല് ഭാരവാഹികളായ അബ്ദുൽ മജീദ് ഹാജി, കുന്നോത്ത് ഇബ്രാഹിം ഹാജി എന്നിവർ പറഞ്ഞു. പി എം അബ്ദുൽ ലത്തീഫ്, വി എം അമീറലി, എം സിറാജ്, മുഹമ്മദ് ഫാസിൽ എന്നിവരുടെ നേതൃത്വത്തിലാണ്‌ സ്‌റ്റേജ്‌ ഒരുക്കിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top