24 November Sunday

വയനാട്‌ ഉത്സവ്‌ ഭക്ഷ്യമേള; കുടുംബശ്രീക്ക്‌ 6 ലക്ഷം വിറ്റുവരവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

 

കൽപ്പറ്റ
വയനാട്‌ ഉത്സവിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയിൽ കുടുംബശ്രീ നേടിയത്‌ ആറുലക്ഷം രൂപയുടെ വിറ്റുവരവ്‌. കാരാപ്പുഴ അണക്കെട്ടിൽ ഒരുക്കിയ മേളയിലാണ്‌ 12 ദിവസം നീണ്ട ഭക്ഷ്യമേള നടന്നത്‌. ഭക്ഷ്യമേളയോട്‌ ചേർന്നുനടന്ന കുടുംബശ്രീ യൂണിറ്റുകൾ നിർമിച്ച ഉൽപ്പന്നങ്ങളുടെ വിപണനത്തിലൂടെ 70,000 രൂപയും നേടി. 
 ‘താളും തകരയും’ എന്ന പേരിൽ നടന്ന ഭക്ഷ്യമേളയിൽ ഏഴ്‌ കുടുംബശ്രീ കാറ്ററിങ് സംഘമാണ്‌ വിഭവങ്ങൾ വിളമ്പിയത്‌. ഇന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ്, അറബിക് വിഭവങ്ങളാൽ മേള സമൃദ്ധമായിരുന്നു. പാൽ കപ്പ, താളും കപ്പയും, കപ്പ ബിരിയാണി, പിടിയും ചിക്കനും, നെയ്യപ്പവും പഴംപൊരിയും ബീഫും, വിവിധതരം പായസങ്ങൾ, ഗുലാബ് ജാമുൻ, ചിക്കൻ മോമോസ്, അവിൽ മിൽക്ക്, പാനി പൂരി, വൈറ്റ് സോസ് പാസ്ത എന്നിവ സന്ദർശകരുടെ മനംനിറച്ചു. മുള ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ബേക്കറി ഉൽപ്പന്നങ്ങൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, ഭിന്നശേഷി യൂണിറ്റ് നിർമിച്ച കുടകൾ, സ്ക്രബ്ബർ, പേപ്പർ ബാഗ്, ഫ്ലോർ മാറ്റ് എന്നിവയുടെ വിപണനവും നടന്നു. മേളയുടെ സമാപന ചടങ്ങിൽ കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി.
 എഡിഎം സി റജീന, ജില്ലാ പ്രോഗ്രാം മാനേജർ അർഷക്ക് സുൽത്താൻ, ബ്ലോക്ക്‌ കോ ഓർഡിനേറ്റർമാരായ വി ആർ ടെനി, എം എസ് വിദ്യമോൾ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top