മാനന്തവാടി
വയനാട് ഗവ. മെഡിക്കൽ കോളേജിൽ രോഗിയുടെ നട്ടെല്ലിൽ നടത്തിയ ആദ്യത്തെ ശസ്ത്രക്രിയ വിജയിച്ചു. വയനാട് സ്വദേശിനിയായ 49 കാരിക്കാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. സ്പോണ്ടിലോലിസ്തെസിസ് എന്ന അസുഖം ഇവരുടെ ഞരമ്പുകളെ ഉൾപ്പെടെ ബാധിച്ചിരുന്നു. നട്ടെല്ലിലെ ഒരു കശേരുവിന് സ്ഥാനം തെറ്റുന്ന അവസ്ഥയാണ് സ്പോണ്ടിലോലിസ്തെസിസ്. ഈ രോഗം നാഡിവ്യൂഹത്തിനെ ബാധിക്കുകയും ചലനശേഷി കുറയുകയും ചെയ്തിരുന്നു.
ഓർത്തോ വിഭാഗം മേധാവി ഡോ. അനീൻ എൻ കുട്ടി, ഡോ. കെ സുരേഷ്, ഡോ. എം വി ശശികുമാർ, ഡോ. വരുൺ, അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. കെ സുവർണ, ഡോ. ടി ചന്ദ്രൻ, ഡോ. ആൽബി കുര്യാക്കോസും വിനു കെ ജോസിന്റെ നേതൃത്വത്തിലുള്ള നഴ്‌സിങ് ടീമും ശസ്ത്രക്രിയയിൽ പങ്കാളികളായി. രോഗി സുഖംപ്രാപിച്ച് വരുന്നതായി ഡോക്ടർമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..