17 December Tuesday

കാട്ടാന ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെട്ട്‌ മാധ്യമ പ്രവർത്തകൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
കൽപ്പറ്റ
കാട്ടാന ആക്രമണത്തിൽനിന്ന്‌ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ട്‌ മാധ്യമ പ്രവർത്തകൻ. അമൃത ടിവി വയനാട്‌ റിപ്പോർട്ടർ രതീഷ്‌ കുഞ്ചത്തൂരാണ്‌ വെള്ളി രാത്രി പത്തോടെ ചുണ്ടേൽ ഒലിവുമല സ്‌നേഹനഗറിൽ വീടിന്‌ സമീപത്തുനിന്ന്‌ കാട്ടാനാക്രമണത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌.
  വീടിനരികിൽ റോഡിൽ സ്‌കൂട്ടർ നിർത്തി ഇറങ്ങുന്നതിനിടെ  തൊട്ടരികിലെ കാപ്പിതോട്ടത്തിൽനിന്ന്‌ കാട്ടാന പാഞ്ഞടുത്തു. ഓടിമാറിയതിനാലാണ്‌ രതീഷ്‌ രക്ഷപ്പെട്ടത്‌. സ്‌കൂട്ടർ തകർത്ത്‌ കാട്ടാന സമീപത്തെ മറ്റൊരുവീട്ടുമുറ്റത്തേക്ക്‌ കയറി. വീട്ടുകാർ ബഹളം വച്ചതോടെ തോട്ടത്തിലേക്ക്‌ കയറി. ശനി രാവിലെ പ്രദേശം വനപാലകർ സന്ദർശിച്ചു. ഇവിടെ കാട്ടാനശല്യം പതിവാണ്‌. ഫെൻസിങ് തകർന്നഭാഗത്തുകൂടിയാണ്‌ കാട്ടാന എത്തുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top