19 October Saturday

നെന്മേനിയിൽ ഭീതി പരത്തി കാട്ടുപോത്തുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 18, 2023

കോളിയാടി കൊന്നമ്പറ്റയിലെ കൃഷിയിടത്തിൽ എത്തിയ കാട്ടുപോത്തുകൾ

 

ബത്തേരി
കാടിറങ്ങിയ കാട്ടുപോത്തുകൾ നാട്ടുകാരെ ഭീതിയിലാക്കി. നെന്മേനി പഞ്ചായത്തിലെ `ജനവാസ മേഖലകളായ മംഗലംകാർപ്പ്‌, മാടക്കര, കോളിയാടി, കൊന്നമ്പറ്റ, മാക്കുറ്റി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ്‌ രണ്ട്‌ കാട്ടുപോത്തുകൾ വിഹരിക്കാനെത്തിയത്‌. വെള്ളി രാത്രി മംഗലംകാർപ്പ്‌ ഭാഗത്തായിരുന്ന കാട്ടുപോത്തുകൾ പിന്നീട്‌ മറ്റ്‌ പ്രദേശങ്ങളിലേക്കും എത്തുകയായിരുന്നു. കുന്താണി വനത്തിൽനിന്നാണ്‌ കാട്ടുപോത്തുകൾ നാട്ടിൽ ഇറങ്ങിയതെന്നാന്‌ വനംവകുപ്പിന്റെ അനുമാനം. പ്രദേശത്ത്‌ വനം വകുപ്പിന്റെ നിരീക്ഷണമുണ്ട്‌. ശനി രാത്രിയോടെ പോത്തുകളെ കുന്താണിയിലേയോ നമ്പിക്കൊല്ലിയിലെയോ വനത്തിലേക്ക്‌ തുരത്താനാകുമെന്ന പ്രതീക്ഷയിലാണ്‌ വനപാലകർ. മൂന്ന്‌ വർഷം മുമ്പും ഇതേ പ്രദേശങ്ങളിൽ കാട്ടുപോത്തിറങ്ങിയിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top