20 December Friday

ഗ്രാമീണ ടൂറിസത്തിൽ വയനാടിന്‌ സാധ്യതകളേറെ: മന്ത്രി മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ടൂറിസം സെമിനാർ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യുന്നു

പടിഞ്ഞാറത്തറ
ഗ്രാമീണ ടൂറിസത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള ജില്ലയാണ്‌ വയനാടെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പടിഞ്ഞാറത്തറയിൽ നടന്ന ടൂറിസം സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ആഗോളതലത്തിൽ  ഗ്രാമീണ ടൂറിസം വലിയതോതിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്‌. ഈ സാധ്യതകൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ വയനാടിന്‌ കഴിയും. ഭുപ്രകൃതിയും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട്‌ ഗ്രാമീണ  ടൂറിസം വികസിപ്പിക്കും. മുണ്ടക്കൈ–-ചൂരൽമല ദുരന്തത്തിന് ശേഷം സർക്കാർ ഇടപെടലിലൂടെ ജില്ലയിലെ ടൂറിസം മേഖല മുന്നേറുകയാണെന്നും  മന്ത്രി പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top