മീനങ്ങാടി
ദേശീയപാതയിൽ മീനങ്ങാടി -അമ്പലപ്പടിക്ക് സമീപം സ്വകാര്യ ഭൂമിയിലെ മണ്ണ് റോഡിലേക്ക് കുത്തിയൊലിച്ച് നിരവധി വാഹനങ്ങൾ തെന്നിമാറി.
കനത്ത മഴയിൽ മണ്ണ് റോഡിലേക്ക് പരന്നതോടെയാണ് അപകടങ്ങളുണ്ടായത്. കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് വ്യാഴം രാവിലെ ആദ്യം അപകടത്തിൽപ്പെട്ടത്. ചെളിയിലേക്ക് കയറിയ ബസ് തെന്നിമാറി റോഡിന്റെ ഒരുവശത്തേക്ക് ഇടിച്ചുനിന്നു.
രണ്ടു ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടു. വാഹനങ്ങൾ തുടർച്ചയായി തെന്നിമാറിയതോടെ ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി റോഡ് ഗതാഗതയോഗ്യമാക്കി. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മഴ തുടർന്നാൽ വീണ്ടും മണ്ണ് കുത്തിയൊലിച്ചെത്തുമെന്നും പരിഹാരമുണ്ടാകണമെന്നും നാട്ടുകാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..