26 December Thursday

മന്ത്രി ഇടപെട്ടു; മണിക്കൂറുകൾക്കുള്ളിൽ സുധന്റെ വീട്ടിൽ വൈദ്യുതി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024
പുൽപ്പള്ളി
പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന്‌ ഷോക്കേറ്റ്‌ മരിച്ച  ഇരുളം 73 നഗറിലെ സുധന്റെ വീട്ടിൽ വൈദ്യുതിയെത്തി. മന്ത്രി ഒ ആർ കേളുവിന്റെ ഇടപെടലിനെ തുടർന്നാണ്‌ മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി കണക്‌ഷൻ ലഭിച്ചത്‌. ബുധനാഴ്‌ച സുധന്റെ വീട്ടിൽ മന്ത്രി എത്തിയപ്പോഴാണ്‌  ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ലെന്ന്‌ സുധന്റെ അച്ഛൻ ഗോപാലൻ മന്ത്രിയോട്‌ പറഞ്ഞത്‌. ഉടൻ വൈദ്യുതി കണക്‌ഷൻ നൽകാൻ  മന്ത്രി കെഎസ്‌ഇബി ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. മണിക്കൂറുകൾക്കുള്ളിൽ ജീവനക്കാരെത്തി വീട്ടിൽ വൈദ്യുതി കണക്‌ഷൻ നൽകി. വീടിന്റെ വയറിങ് നേരത്തെ നടത്തിയതായിരുന്നു. കുടുംബത്തിന്‌ 16 ലക്ഷത്തോളം രൂപ വിവിധ സർക്കാർ വകുപ്പുകളിൽനിന്നായി നൽകാനും തീരുമാനമായിട്ടുണ്ട്‌. 
കഴിഞ്ഞ 16നാണ്‌ സുധൻ ഷോക്കേറ്റ്‌ മരിച്ചത്‌. 
എഴുപത്തിമൂന്നിലെ വയലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്നുമാണ്‌ ഷോക്കേറ്റത്‌. വയൽവരമ്പിലൂടെ വീട്ടിലേക്ക്‌ നടന്നുപോകുമ്പോഴായിരുന്നു അപകടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top