22 December Sunday

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്‌ മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

കമ്മന നവോദയം എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്‌ മന്ത്രി ഒ ആർ കേളു സന്ദർശിക്കുന്നു

മാനന്തവാടി
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മന്ത്രി ഒ ആർ കേളു. വള്ളിയൂർക്കാവ് എൻഎം യുപി സ്കൂൾ, കമ്മന നവോദയം എൽപി സ്കൂൾ, മാനന്തവാടി അമൃത വിദ്യാലയം, താഴെയങ്ങാടി പാവന പാസ്റ്റർ സെന്റർ, പാണ്ടിക്കടവ് ഹിൽ ബ്ലൂംസ് സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ്‌ മന്ത്രിയെത്തിയത്‌. വ്യാഴം രാവിലെ 10.30 മുതൽ പകൽ മൂന്നുവരെ സന്ദർശനം നീണ്ടു. ഓരോ ക്യാമ്പിലെയും ആളുകളുമായി സംസാരിക്കുകയും സൗകര്യങ്ങൾ ഉറപ്പാക്കുകയുംചെയ്‌തു.   ക്യാമ്പുകൾ പൂർണസജ്ജമാണെന്ന് മന്ത്രി പറഞ്ഞു.  വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്‌.  വെള്ളം കയറുന്ന സ്ഥലങ്ങളിൽനിന്ന്‌ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ആളുകൾ ക്യാമ്പുകളിലേക്ക് മാറാൻ സന്നദ്ധരാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top