22 December Sunday

ജെസിബി രക്ഷകനായി; ഹരീഷിനും 
കുടുംബത്തിനും ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024
മാനന്തവാടി 
മഴയിൽ വീടിനുചുറ്റും വെള്ളം കയറിയപ്പോൾ രക്ഷകനായി എത്തിയത് ജെസിബി. നേപ്പാൾ സ്വദേശികളായ ഹരീഷ്, ഭാര്യ മായ, മൂന്നുവയസ്സ് പ്രായമുള്ള മകൻ പ്രശാന്ത്, ഹരീഷിന്റെ സഹോദരൻ റോഷൻ എന്നിവരാണ് വീട്ടിൽ കുടുങ്ങിയത്. ഹോട്ടൽ തൊഴിലാളികളായ ഇവർ വള്ളിയൂർക്കാവ് അടിവാരത്ത് വാടകവീട്ടിലാണ് രണ്ടുവർഷമായി  താമസിച്ചിരുന്നത്. ബുധൻ വൈകിട്ടുതന്നെ വെള്ളം കയറി തുടങ്ങിയിരുന്നെങ്കിലും ഇവർ താമസസ്ഥലം മാറാൻ തയ്യാറായില്ല. വ്യാഴം രാവിലെയോടെ കൂടുതൽ വെള്ളം കയറി പുറത്തിറങ്ങാൻ പറ്റാതായതോടെ നീന്തി രക്ഷപ്പെടാൻ ശ്രമം നടത്തി. 
ശ്രമം പരാജയപ്പെട്ടതോടെ സമീപത്തെ ക്ലാസിക് മോട്ടോഴ്സിലെ പ്രദീപന്റെ സഹായം തേടി. പ്രദീപൻ സമീപത്തെ ഇന്റർലോക്ക് സ്ഥാപനം നടത്തുന്ന ബിജേഷിന്റെ സഹായത്തോടെ ജെസിബി എത്തിച്ച് ടെറസിലൂടെ ഹരീഷിനെയും മകനെയും രക്ഷപ്പെടുത്തി. പിന്നാലെ മായയെയും റോഷനെയും രക്ഷിച്ചു. നാലുപേരെയും പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top