22 December Sunday

സത്യൻ മൊകേരി ഇന്ന്‌ ജില്ലയിൽ എൽഡിഎഫ്‌ ഒരുങ്ങി:
പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

 

കൽപ്പറ്റ
വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫിന്റെ  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ശനിയാഴ്‌ച തുടക്കമാവും.   സ്ഥാനാർഥി സത്യൻ മൊകേരി ശനിയാഴ്‌ച ജില്ലയിലെത്തുന്നതോടെ പ്രചാരണപരിപാടികൾക്ക്‌ ഔദ്യോഗിക  തുടക്കമാവും. പകൽ മൂന്നിന്‌ വയനാട്ടിലെത്തുന്ന സ്ഥാനാർഥിക്ക്‌ ജില്ലാ അതിർത്തിയായ ലക്കിടിയിൽ സ്വീകരണം നൽകും. തുടർന്ന്‌ വൈകിട്ട്‌ വോട്ടഭ്യർഥിച്ച്‌ കൽപ്പറ്റയിൽ പര്യടനം നടത്തും. 
   വയനാട്‌ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ 24ന്‌ കൽപ്പറ്റയിൽ ചേരും. തുടർന്ന്‌ നിയമസഭാ മണ്ഡലം കൺവൻഷനുകളും ചേരും. 25ന്‌ തിരുവമ്പാടി, 27ന്‌ മാനന്തവാടി, ബത്തേരി, നിലമ്പൂർ, 28ന്‌ കൽപ്പറ്റ, വണ്ടൂർ, എറനാട്‌ മണ്ഡലം കൺവൻഷനുകളും ചേരും. 
   തെരഞ്ഞെടുപ്പിനായി എൽഡിഎഫ്‌ സജ്ജമാണ്‌.  കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച  രാഹുൽഗാന്ധി തൊട്ടുപിന്നാലെ  ലോക്‌സഭാ മണ്ഡലം ഉപേക്ഷിച്ചതുതന്നെ മണ്ഡലത്തിൽ പ്രധാന ചർച്ചയാണ്‌.   മുണ്ടക്കൈ–-ചൂരൽമല ദുരന്തത്തിന്‌ പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പിൽ കേന്ദ്രം ദുരന്തബാധിതർക്ക്‌ സഹായം നിഷേധിക്കുന്നതും വിഷയത്തിൽ രാഹുൽഗാന്ധിയുടെ മൗനവും ചർച്ചയാവുന്നുണ്ട്‌. 
 വയനാട് ലോക്‌സഭാ  മണ്ഡലം രൂപീകരിച്ചശേഷം നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് കോൺഗ്രസിനെയും യുഡിഎഫിനെയും  വിറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ സത്യൻ മൊകേരി വീണ്ടും മത്സരരംഗത്തുള്ളത്‌. യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷനുകൾക്ക്‌ ശനിയാഴ്‌ച തുടക്കമാവും. ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top