23 December Monday

2 കിലോ കഞ്ചാവുമായി 
യുവാക്കൾ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
അമ്പലവയൽ 
 വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.  ബത്തേരി റഹ്മത്ത് നഗർ പള്ളത്ത് വീട്ടിൽ മുഹമ്മദ്‌ ഫറൂഖ് (24), ബത്തേരി മണിച്ചിറ പെരുമണ്ണിൽ വീട്ടിൽ അജ്മൽ (22), തൊവരിമല മാനിവയൽ നടവരമ്പിൽ വീട്ടിൽ ശരത്ത് രാജ് (24) എന്നിവരെയാണ് അമ്പലവയൽ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. വെള്ളി വൈകിട്ട് ശരത്ത് രാജിന്റെ തൊവരിമല മാനിവയലിലെ വീട്ടിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സബ് ഇൻസ്‌പെക്ടർ എം അബ്ദുൽസലാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
 
പടം: മുഹമ്മദ്‌ ഫറൂഖ്, അജ്മൽ, ശരത്ത് രാജ്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top